സി.ആർ. മഹേഷ് എം.എൽ.എ.യുടെ മെരിറ്റ് അവാർഡ് വിതരണത്തിന് തുടക്കമായി…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷിന്റെ മെരിറ്റ് അവാർഡ് വിതരണം തൊടിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു.

കോവിഡ് പ്രോട്ടോ കോൾ നിലനിൽക്കുന്നതിനാൽ വിപുലമായ ചടങ്ങ് സംഘടിപ്പിക്കാൻ സാധിക്കാത്തതുകൊണ്ട് അതാത് സ്കൂളുകളിൽ വച്ചാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്.

ഓൺലൈൻ ക്ലാസ്സുകളുടെ കാലഘട്ടത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾ നമ്മുടെ സമൂഹത്തിന് വലിയ മാതൃകയാണെന്നും വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകമാണെന്നും കൊല്ലം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ കല്ലേലിഭാഗം അഭിപ്രായപ്പെട്ടു.

ഫിഷറീസ് സ്കൂൾ കരുനാഗപ്പള്ളി, ചെറിയഴീക്കൽ സ്കൂൾ, കുഴിത്തുറ ഗവണ്മെന്റ് ഫിഷറീസ് സ്കൂൾ, ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, അഴീക്കൽ, എസ്.വി.എച്ച്,എസ്. ക്ലാപ്പന എന്നീ സ്കൂളുകളിൽ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.

തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ. വിദ്യാർഥികൾക്ക് മെരിറ്റ് അവാർഡ് വിതരണം നിർവഹിച്ചു

സ്കൂൾ പ്രിൻസിപ്പൽ സലിംഷ, സ്കൂൾ ഹെഡ്മിസ്ട്രസ് സുശീല, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ധർമ്മ ദാസ്, ഇന്ദ്രൻ, പി.റ്റി.എ. പ്രസിഡന്റ് സംസാൺ, രാജേന്ദ്രൻ, എൻ.അജയകുമാർ, ഷിബു എസ്. തൊടിയൂർ, ഉണ്ണികൃഷ്ണൻ കുശസ്തലി, ആദിനാട് നാസർ എന്നിവർ സന്നിഹിതരായി.

ചിത്രം: സി.ആർ.മഹേഷ് എം.എൽ.എ. വിദ്യാർഥികൾക്ക് എം.എൽ.എ. മെരിറ്റ് അവാർഡ് 2021 വിതരണം ചെയ്ത ശേഷം വിദ്യാർത്ഥികളോടൊപ്പം


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !