എസ്.എഫ്.ഐ. കരുനാഗപ്പള്ളിയിൽ മാർച്ച് സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : എസ്.എഫ്.ഐ. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവ് ഇന്ത്യ മാർച്ച് സംഘടിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്ന നടപടി ഉപേക്ഷിക്കുക, ഇന്ധന വിലവർദ്ധനവ് തടയുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി അമൽ സുരേഷ് ക്യാപ്റ്റനും ഏരിയാ പ്രസിഡൻ്റ് മുസാഫിർ സുരേഷ് വൈസ് ക്യാപ്റ്റനും ത്രിപദി ജയിൻ മാനേജരുമായി ക്ലാപ്പന തോട്ടത്തിൽ മുക്കിൽ നിന്നും ആരംഭിച്ച മാർച്ച് കുലശേഖരപുരം സംഘപുര ജംഗ്ഷനിൽ സമാപിച്ചു. ക്ലാപ്പന തോട്ടത്തിൽ ജംഗ്ഷനിൽ വച്ച് എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡൻ്റ് അലീന മാർച്ച് ഉദ്ഘാടനം ചെയ്തു. അരുൺ അധ്യക്ഷനായി. തൃപതി സ്വാഗതം പറഞ്ഞു.

സംഘപ്പുര ജംഗ്ഷനിൽ ചേർന്ന സമാപന സമ്മേളനം എസ്.എഫ്.ഐ. ഏരിയ സെക്രട്ടറി ടി ആർ ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. അഖിൽ അധ്യക്ഷനായി. അപ്പുസുധൻ സ്വാഗതം പറഞ്ഞു.

ചിത്രം : എസ്.എഫ്.ഐ. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സേവ് ഇന്ത്യ മാർച്ച് ജില്ലാ വൈസ് പ്രസിഡൻ്റ് അലീന ഉദ്ഘാടനം ചെയ്യുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !