അപ്പീലുമായെത്തിയ കരുനാഗപ്പള്ളി മോഡൽ സ്കൂളിലെ അഥീനയ്ക്ക് ഇരട്ടി മധുരം….

കരുനാഗപ്പള്ളി : അപ്പീലുമായെത്തിയ അഥീനക്ക് മൂന്നിനങ്ങളിൽ വിജയം. കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി അഥീനാദേവിന് മോഹിനിയാട്ടം, ഭരതനാട്യം എന്നിവയിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചപ്പോൾ കേരളനടനത്തിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.ഉപജില്ലാ മത്സരത്തിൽ സമ്മാനം ലഭിക്കാതിരന്ന കേരള നടനത്തിൽ പിന്നീട് അപ്പീൽ നൽകിയാണു് ജില്ലയിലെത്തിയത്. എന്നാൽ ഭരതനാട്യത്തിൽ അപ്പീലും തള്ളിയതോടെ ലോകായുക്തയെ സമീപിച്ച് വിധി സമ്പാദിച്ചാണ് പങ്കെടുത്തത്. ഇതിൽ ഒന്നാം സ്ഥാനം കിട്ടുകയും ചെയ്തു. കഴിഞ്ഞ തവണ മോഹിനിയാട്ടത്തിൽ സ്റ്റേറ്റ് വിന്നറായിരുന്നു. എസ്.പി.സി. സ്റ്റേറ്റ് ക്യാമ്പിൽ മികച്ച നർത്തകയായി തെരെഞ്ഞെടുക്കുകയും ചെയ്തു.

3 വയസു മുതൽ നൃത്തം പഠിക്കുന്ന അഥീന 3-ാം ക്ലാസ്സുമുതൽ മത്സരങ്ങളിൽ പങ്കെടുക്കുന്നു. വാണീശ്വരി സ്കൂൾ ഓഫ് ഡാൻസിലെ സഹോദരിമാരായ ലക്ഷ്മിയും അഞ്ജു സുരേഷുമാണ് നൃത്താദ്ധ്യാപികമാർ. കരുനാഗപ്പള്ളി, അയണിവേലിക്കുളങ്ങര മെഴുവേലിൽ ദേവരാജന്റെയും ഉഷാകുമാരിയുടെയും മകളാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !