കരുനാഗപ്പള്ളി : പ്രശസ്ത നാടക പ്രവർത്തകൻ ആദിനാട് ശശിയെ ആദരിച്ചു. ആദിനാട് സൗത്ത് മുസ്ലിം എൽ പി എസിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് പ്രമുഖ നാടക,സിനിമ, സീരിയൽ നടൻ ആദിനാട് ശശിയെ വീട്ടിൽ എത്തി ആദരിച്ചത്.
കലാലയം പ്രതിഭകളോടോപ്പം എന്ന പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾ വീട്ടിൽ എത്തിയത്. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡൻറ് എം.ഒ. ഇബ്രാഹിംകുട്ടി, സ്കൂൾ മനേജർ പി. എസ്. അബ്ദുൾ സലിം, പി.റ്റി.എ പ്രസിഡന്റ് എസ് അനന്തൻ പിള്ള, പ്രഥാനാധ്യാപിക എസ്. സുജാതാദേവി, പി.റ്റി.എ വൈസ് പ്രസിഡന്റ് റഹിം, അദ്ധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.