കരുനാഗപ്പള്ളിയിൽ പുതിയതായി ഗോഡൗൺ…

കരുനാഗപ്പള്ളി : കുന്നത്തൂർ – കരുനാഗപ്പള്ളി താലൂക്കുകളിലെ സപ്ലെകോ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാനായി നിർമ്മിച്ച പുതിയ ഗോഡൗണിന്റെ ഉദ്ഘാടനം നടന്നു. ശനിയാഴ്ച വൈകിട്ട് കരുനാഗപ്പള്ളി മാർക്കറ്റിൽ നടന്ന ചടങ്ങിൽ എ.എം. ആരിഫ് എം.പി. ഗോഡൗണിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി.


35 ലക്ഷം രൂപ ചെലവഴിച്ച് കരുനാഗപ്പള്ളി മാർക്കറ്റിനുള്ളിൽ നഗരസഭയാണ് ഗോഡൗൺ നിർമ്മിച്ചിരിക്കുന്നത്. ഗോഡൗൺ യാഥാർത്ഥ്യമായതോടെ സപ്ലെകോ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നതിന് നിലവിലുണ്ടായിരുന്ന പ്രതിസന്ധികൾക്ക് പരിഹാരമാകും.

കുന്നത്തൂർ -കരുനാഗപ്പള്ളി താലൂക്കുകളിലായി 28 ചില്ലറ വിൽപ്പന ശാലകളാണുള്ളത്. ഇവിടേക്കാവശ്യമായ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാൻ സപ്ലെക്കോയുടെ ചെറിയ ഗോഡൗൺ മാത്രമാണ് നിലവിലുള്ളത്. വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയ ഗോഡൗൺ യാഥാർത്ഥ്യമായിരിക്കുന്നത്. ആറായിരത്തോളം ടൺ ഭക്ഷ്യവസ്തുക്കൾ ഇവിടെ സംഭരിക്കാനാവും.

ഉദ്ഘാടന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൻ എം.ശോഭന സ്വാഗതം പറഞ്ഞു. പവിത്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ ആർ രവീന്ദ്രൻപിള്ള, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ പി.ശിവരാജൻ, സുരേഷ്പനക്കുളങ്ങര, വസുമതി, എം.മഞ്ജു , പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എം.കെ. വിജയഭാനു, വാർഡ് കൗൺസിലർ സി വിജയൻ പിള്ള എന്നിവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !