സൈനികനായിരുന്ന ജനപ്രതിനിധിയെ തേടി കുട്ടികളെത്തി….

കരുനാഗപ്പള്ളി : സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന നഗരസഭാ ഡിവിഷൻ കൗൺസിലർ കൂടിയായ പ്രതിഭയെ തേടി കുട്ടികളെത്തി. വിദ്യാലയങ്ങൾ പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

സൈന്യത്തിൽ നിന്നും ഓണററി ക്യാപ്റ്റനായി വിരമിച്ച സൈനിക ഉദ്യോഗസ്ഥനെയാണ് തുറയിൽകുന്ന് എസ്.എൻ. യു.പി. എസിലെ കുട്ടികൾ കരുനാഗപ്പള്ളി നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ പി.ശിവരാജന്റെ വീട്ടിലെത്തി അദ്ദേഹത്തെ ആദരിച്ചത്.

മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ മികച്ച സേവന പത്രം നൽകിയത് ഉൾപ്പടെയുള്ള അനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. അദ്ധ്യാപകരായ അനിത, ബിന്ദു, കെ ജി. ശിവപ്രസാദ്, ഫ്രിജിലാൽ തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !