കരുനാഗപ്പള്ളി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിളംബരസമ്മേളനം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. സ്‌കൂളില്‍ അത്യാധുനിക പഠനസംവിധാനങ്ങളോടെയുള്ള കെട്ടിടനിര്‍മാണത്തിന് 2018 ആദ്യം തുടക്കമിടും. പദ്ധതി ചെലവിന്റെ അമ്പത് ശതമാനമായ അഞ്ചുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.
ബാക്കി തുകയായ അഞ്ചുകോടി രൂപ സ്‌കൂള്‍ വികസനസമിതി പൊതുസമൂഹ-പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയിലൂടെ സമാഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
കരുനാഗപ്പള്ളി ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. ടാലന്റ് ക്ലബ്ബിന്റെ ഉദ്ഘാടനം കെ.സി.വേണുഗോപാല്‍ എം.പി. നിര്‍വഹിക്കും. ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.