കിടപ്പു രോഗികൾക്ക് സാന്ത്വനവുമായി മോഡൽ സ്ക്കൂളിലെ വിദ്യാർത്ഥികൾ….

കരുനാഗപ്പള്ളി : നൂറുകണക്കിന് കിടപ്പു രോഗികൾക്ക് സാന്ത്വനം പകരുന്ന വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്ന പാലിയേറ്റീവ് സംഘടനയ്ക്ക് കുട്ടികളുടെ കൈത്താങ്ങ്. കരുനാഗപ്പള്ളി ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വിദ്യാർത്ഥികളാണ് സഹായ ഹസ്തവുമായി എത്തിയത്.

കരുനാഗപ്പള്ളി മേഖലയിലെ നാണൂറോളം കിടപ്പ് രോഗികൾക്ക് പരിചരണവും സഹായങ്ങളും ലഭ്യമാക്കി പ്രവർത്തിച്ചു വരുന്ന ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആന്റ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്കാണ് കുട്ടികൾ സഹായവുമായെത്തിയത്.

വീൽ ചെയർ, എയർ ബെഡ്ഡുകൾ തുടങ്ങിയവ കുട്ടികൾ സംഘടനയ്ക്ക് കൈമാറി. സ്കൗട്ട് ആൻറ് ഗൈഡ്സ് വിദ്യാർത്ഥികളുടെ കൂട്ടായ്മയിലൂടെയാണ് ഇവ ശേഖരിച്ചത്. പാലിയേറ്റീവ് സൊസൈറ്റിയുടെ കല്ലേലിഭാഗം സെന്ററിൽ നടന്ന ചടങ്ങിൽ സൊസൈറ്റി രക്ഷാധികാരി പി.ആർ. വസന്തൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി. സ്കൗട്ട് ആന്റ് ഗൈഡ് ചുമതലക്കാരായ ജ്യോതിഷ്, അനുടീച്ചർ, എസ്.എം.സി. ചെയർമാൻ ബി എസ്. രഞ്ജിത്ത്, സ്റ്റാഫ് സെക്രട്ടറി പി.എസ്. സജികുമാർ, ഇർഷാദ്, കോട്ടയിൽ രാജു, പനയ്ക്കൽ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ കിടപ്പു രോഗികളെ സന്ദർശിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !