കൃഷിയുടെ വിളവെടുപ്പുത്സവവുമായി കരുനാഗപ്പള്ളി ഗവ: എച്ച്. എസ്. എസിലെ വിദ്യാർത്ഥികൾ….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവ: എച്ച്.എസ്.എസിലെ ഹരിത ജ്യോതി ക്ലബ്ബിന്റെ നേത്യത്വത്തിൽ കരനെൽ കൃഷിയുടെ വിളവെടുപ്പുത്സവം നടന്നു. കരുനാഗപ്പള്ളി കൃഷി ഭവന്റെ സഹകരണത്തോടെ നടത്തിയ കരനെൽ കൃഷിയിൽ അത്യുൽപ്പാദന ശേഷിയുള്ള വിത്താണ് വിതച്ചത്.



കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് പുതുശ്ശേരിൽ വീട്ടിൽ ചന്ദ്രികാ ദേവി ഒരുവർഷത്തേക്ക് കൃഷി ചെയ്യുവാൻ സൗജന്യമായി നൽകിയ ഒരേക്കറോളം ഭൂമിയിലാണ് കൃഷി നടത്തിയത്. കുട്ടികളെ നെൽകൃഷിയുടെ വിവിധഘട്ടങ്ങൾ പരിചയപ്പെടുത്തുന്നതിനും കൃഷിയുടെ ഭാഗമാകുന്നേതിനും നടത്തിയ കരനെൽ കൃഷിയിൽ പഠനത്തിനിടയിലുള്ള അവധി സമയങ്ങൾ ഉപയോഗപ്പെടുത്തി വിത്തിടൽ കളയെടുപ്പ് എന്നിവ കുട്ടികൾ നേരിട്ട് തന്നെ നടത്തിയിരുന്നു. വിളവെടുപ്പ് ഉദ്ഘാടനം ആർ രാമചന്ദ്രൻ എം.എൽ.എ. നിർവ്വഹിച്ചു.

വാർഡ് കൗൺസിലർ ശക്തികുമാർ, കൃഷി ഓഫീസർ വീണാവി ജയൻ, പി.ടി.എ. പ്രസിഡന്റ് എം.കെ. അഷറഫ്, എസ്.എം.സി. ചെയർമാൻ രജ്ഞിത്.ബി.എസ്., മാതൃസമിതി പ്രസിഡന്റ് രമ്യാ രാജേഷ്, പ്രോഗ്രാം ലീഡറന്മാരായ വിഷ്ണുനാരായണൻ, വിഷണുദാസ്, ഒ.എസ്.എ. ചെയർമാൻ കെ.എസ്. പുരം സത്താർ, പി.ടി.എ വൈസ് പ്രസിഡന്റ് വിനീത്, ഷാനി ചൂളൂർ, പദ്ധതി കോ ഓർഡിനേറ്റർ സോപാനം ശ്രീകുമാർ സ്റ്റാഫ് സെക്രട്ടറി സജികുമാർ, അധ്യാപകരായ പ്രദീപ്, പ്രിൻസി, ഹരിത ക്ലബ് പ്രസിഡന്റ് അൽഫിയ, സെക്രട്ടറി അനുരൂപ് എന്നിവർ നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !