കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാധുജന സഹായ സമിതിയുടെയും പി.എം.എ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു.
താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ കാപ്പക്സ് ചെയർമാർ വസന്തൻ ഭക്ഷണ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എം.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് അംഗം എച്ച് എസലാം, പോച്ചയിൽ നാസർ, ഡോ ബിന്ദു, ലേ സെക്രട്ടറി സിന്ധു, സുനിൽ, ബീന,രാധ,പ്രസന്ന തുടങ്ങിയവർ സംസാരിച്ചു.