കരുനാഗപ്പള്ളി നഗരസഭ പ്രത്യേക ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു….

കരുനാഗപ്പള്ളി : നഗരസഭാ പ്രദേശത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ മഹാമാരിയെ ചെറുക്കാൻ പ്രത്യേക ഹെൽപ്പ് ഡെസ്ക്ക് കരുനാഗപ്പള്ളി നഗരസഭ ആരംഭിച്ചിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കോവിഡ് വാർ റൂം കോട്ടയിൽ രാജു ഉദ്ഘാടനം നിർവ്വഹിച്ചു.

രോഗബാധിതർക്ക് ടെലിമെഡിസിൻ സംവിധാനം, രോഗം മൂലം മാനസിക സമ്മർദ്ദമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാകുന്നവർക്കും ഹോം ക്വാറൻ്റയിനിൽ കഴിയുന്നവർക്കുമായി ടെലി കൗൺസിലിംഗ്, രോഗബാധിതർക്കും മറ്റും ആശുപത്രിയിലേക്കും സ്രവ പരിശോധനകൾക്കും മറ്റും പോകുന്നതിനായി സൗജന്യ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹന സൗകര്യങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ സേവനങ്ങൾ എല്ലാം ഈ ഹെൽപ്പ് ഡെസ്ക് വഴി 24 മണിക്കൂറും ലഭ്യമാകും.

കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ടാണ് നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിക്കുന്നതെന്ന് നഗരസഭ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു. ഇതിനായി മൂന്നു ഷിഫ്റ്റുകളിലായി ജീവനക്കാരെ ക്രമീകരിച്ചിട്ടുണ്ട്. കൗൺസിലിങ്ങിനായി രണ്ടു പേരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.

നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സുനിമോൾ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എം. ശോഭന, ഇന്ദുലേഖ, പ്രതിപക്ഷ പാർലമെൻ്ററി പാർട്ടി ലീഡർ എം. അൻസർ, സതീഷ് തേവനത്ത്, റജി ഫോട്ടോ പാർക്ക്, സൂപ്രണ്ട് മനോജ് കുമാർ, അസിസ്റ്റൻറ് എൻജിനിയർ സിയാദ്, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

വാർ റൂമിലെ ഹെൽപ്പ് ഡെസ്ക്ക് നമ്പരുകൾ: 7511168112,7994728112,
79947558112(ടെലി കൗൺസിലിങ്)


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !