ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കരുനാഗപ്പള്ളിയിലെ തദ്ദേശ സ്ഥാപനങ്ങൾ….

കരുനാഗപ്പള്ളി : കോവിഡ് 19 നെ തുരത്താൻ കേരളം നടത്തുന്ന പോരാട്ടത്തിന് പിന്തുണയേകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം. കരുനാഗപ്പള്ളി നഗരസഭ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ ഇ.സീനത്ത്, കൗൺസിലർമാരായ വസുമതി, മുനമ്പത്ത് ഗഫൂർ എന്നിവർ ചേർന്ന് ചെക്ക് കളക്ടർക്ക് കൈമാറി.


ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 20 ലക്ഷം രൂപ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.മജീദ്, വൈസ് പ്രസിഡൻ്റ് ശ്രീദേവി മോഹൻ എന്നിവർ ചേർന്ന് ചെക്ക് കൈമാറി. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൻ്റെ വകയായി 25 ലക്ഷം രൂപ കൈമാറി. പ്രസിഡൻ്റ് ശ്രീലേഖകൃഷ്ണകുമാർ ,വൈസ് പ്രസിഡൻ്റ് മറ്റത്ത് രാജൻ, സെക്രട്ടറി മനോജ് എന്നിവർ ചേർന്ന് ചെക്ക് കൈമാറി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !