കരുനാഗപ്പള്ളിയിലെ പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകർ വക ഫലവർഗ്ഗങ്ങളും പഴങ്ങളും…

കരുനാഗപ്പള്ളി : പാലിയേറ്റീവ് രോഗികൾക്കും, കോവിഡ് 19 ഭീഷണിയിൽ വീടുകളിൽ കഴിയുന്ന മുതിർന്ന അംഗങ്ങൾക്കും ഒറ്റയ്ക്കു കഴിയുന്നവർക്കും ഇനി മുതൽ പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകർ വക ഫലവർഗ്ഗങ്ങളും പഴങ്ങളും ലഭിക്കും.

കരുനാഗപ്പള്ളി താലൂക്കാശുപത്രിക്കു സമീപം പ്രവർത്തനം തുടങ്ങിയ ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റിയുടെ കൊറോണ പ്രതിരോധ സ്പെഷ്യൽ ഓഫീസിൽ നിന്നും പ്രവർത്തകരാണ് വീടുകളിൽ ഫലവർഗ്ഗങ്ങൾ എത്തിച്ചു നൽകുന്നത്.

ക്ലോസ് ഡൗൺ കാലത്ത് പഴങ്ങൾ ഉൾപ്പടെയുള്ള നാടൻ ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തുക എന്ന സന്ദേശവുമായാണ് പദ്ധതി നടപ്പാക്കുന്നത്. സുമനസുകൾ ഇതിനകം നൽകിയ ഫലവർഗ്ഗങ്ങൾ സൊസൈറ്റി ഓഫീസിൽ നിറഞ്ഞു കഴിഞ്ഞു. മുതിർന്ന രാഷ്ട്രീയ നേതാക്കളായ ഗോപിദാസ് നാടൻ മാങ്ങയും, ബി. ഗോപൻ ചക്കകളും, ആദിനാട് സ്വദേശി നസീർ നാളികേരവും എത്തിച്ചു നൽകി. ഇവയെല്ലാം വീടുകളിലേക്ക് വാളൻ്റിയേഴ്സിൻ്റെ നേതൃത്വത്തിൽ നൽകി തുടങ്ങി. വരും ദിവസങ്ങളിൽ കൂടുതൽ വിപുലമായി പദ്ധതി ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പാലിയേറ്റീവ് പ്രവർത്തകർ. ഇതു കൂടാതെ ആവശ്യക്കാർക്ക് മരുന്ന്, ഭക്ഷണം, ഭക്ഷ്യ കിറ്റുകൾ എന്നിവയും, സൊസൈറ്റിയുടെ നേതൃത്വത്തിൽ 4 ആംബുലൻസുകൾ ഉൾപ്പടെയുള്ളവയുടെ സഹായത്തോടെ എത്തിച്ചു നൽകി വരുകയാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !