കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ സോഷ്യൽ കിച്ചൻ പ്രവർത്തനം തുടങ്ങി….

കരുനാഗപ്പള്ളി : നഗരസഭയുടെ നേതൃത്വത്തിലാണ് അടുക്കളയുടെ പ്രവർത്തനം ആരംഭിച്ചത്. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കാൻ്റീനിലാണ് അടുക്കളയുടെ പ്രവർത്തനം. ഇവിടെ പാകം ചെയ്ത ഭക്ഷണം വാഴയിലയിൽ പൊതിഞ്ഞ് ആവശ്യക്കാർക്ക് എത്തിച്ചു നൽകും.

താലൂക്കാശുപത്രി ഉൾപ്പടെയുള്ള വിവിധ കേന്ദ്രങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ ഭക്ഷണ പൊതികൾ വിതരണം ചെയ്തു.

ചോറ്, സാമ്പാർ, തോരൻ, അച്ചാർ, തുടങ്ങിയവയായിരുന്നു ആദ്യ ദിവസത്തെ വിഭവങ്ങൾ. നഗരസഭാ തിർത്തിയിലെ വിവിധ ഡിവിഷനുകളിൽ കിടപ്പു രോഗികളായവർ, ഒറ്റയ്ക്കു താമസിക്കുന്നവർ,കോറൻ്റയിനിൽ കഴിയുന്നതിൽ ഭക്ഷണം ആവശ്യമുള്ളവർ തുടങ്ങിയവരെ വരും ദിവസങ്ങളിൽ കണ്ടെത്തി ഇവരുടെ ലിസ്റ്റ് പ്രത്യേകം തയ്യാറാക്കി മൂന്നു നേരവും ഭക്ഷണമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വേണ്ടിവന്നാൽ മറ്റു കേന്ദ്രങ്ങളിലും അടുക്കള തുറക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത്, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സുബൈദാ കുഞ്ഞുമോൻ, സി.ഡി.എസ്. ചെയർപേഴ്സൺ അനിത, നഗരസഭാ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അടുക്കള പ്രവർത്തിക്കുന്നത്.
സോഷ്യൽ കിച്ചൻ പ്രവർത്തനം തുടങ്ങി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !