കരുനാഗപ്പള്ളി നഗരസഭ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭ സൂപ്രണ്ട് ശ്രീ. മനോജ് കുമാർ സി. യെ അന്വേഷണ വിധേയമായി സേവനത്തിൽ നിന്നും സസ്പെന്റ് ചെയ്ത് ഉത്തരവായി.

കരുനാഗപ്പള്ളി നഗരസഭയിൽ സേവനമനുഷ്ഠിച്ചിരുന്ന വനിത ജീവനക്കാരിയെ ഓഫീസിൽ ഇടവേള സമയത്ത് ഭക്ഷണം കഴിക്കാനിരിക്കവെ സൂപ്രണ്ട് ശ്രീ. മനോജ് കുമാർ സി. കൈയ്യിൽ ബലമായി കയറി പിടിച്ച് അപമാനിക്കാൻ ശ്രമിച്ചതായും, അശ്ലീല ചുവയുള്ള സംഭാഷണം നടത്തിയിട്ടുള്ളതായും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അപവാദ പ്രചരണങ്ങൾ നടത്തിയതായും പരാതി സമർപ്പിച്ചിരിക്കുന്നു. ഈ വിഷയത്തിൽ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അക്രമം തടയാൻ നഗരസഭയിൽ രൂപീകരിച്ചിട്ടുള്ള കമ്മറ്റി അന്വേഷണം നടത്തി പാരമർശം പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

സൂപ്രണ്ട് ശ്രീ. മനോജ് കുമാർ സി. യുടെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന പ്രവൃത്തി നീതികരിക്കാനാവാത്തതും ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രവൃത്തികൾ ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവുമായതിനാലാണ് കരുനാഗപ്പള്ളി നഗരസഭയിലെ സൂപ്രണ്ട് ശ്രീ. മനോജ് കുമാറിനെ 28/05/2021 മുതൽ അന്വേഷണ വിധേയമായി സേവനത്തിൽ നിന്നും സസ്പെന്റ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !