കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യ വസ്തുക്കൾ കൈമാറി….

കരുനാഗപ്പള്ളി : കടൽ ക്ഷോഭത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ആലപ്പാട് നിവാസികൾക്ക് സഹായവുമായി ക്ഷേത്ര ശാന്തിമാരുടെ കൂട്ടായ്മ (സ്വസ്തിക് : ക്ഷേത്ര ജ്ഞാനം വൈദിക സംഘടന). കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ അരി, പച്ചക്കറി, പയറുവർഗ്ഗങ്ങൾ തുടങ്ങിയ കൈമാറി.

നിയുക്ത കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷ്, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, പഞ്ചായത്ത് മെമ്പർ പ്രസീത കുമാരി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ വിമൽ ശാന്തി, അനിൽ ശാന്തി, സുബാഷ് ശാന്തി, സാജൂ ശാന്തി എന്നിവർ ചേർന്ന് ഭക്ഷ്യ വസ്തുക്കൾ കൈമാറി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !