കരുനാഗപ്പള്ളി നഗരസഭയിലെ നികുതികൾ ഇനി ഓൺലൈനായി അടയ്ക്കാം…. സൈപ്പ് മിഷ്യനും….

കരുനാഗപ്പള്ളി കരുനാഗപ്പള്ളി നഗരസഭയിലെ നികുതികൾ ഉൾപ്പടെ ഓൺലൈൻ മുഖേന അടക്കുന്ന സംവിധാനത്തിന് തുടക്കമായി.
നികുതി ഒൺലൈൻ ആക്കുന്നതിൻ്റെയും
സൈപ്പ് മിഷൻ്റെയും ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ. നിർവ്വഹിച്ചു.നഗരസഭാധ്യക്ഷ ഇ സീനത്ത് അധ്യക്ഷയായി.

വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ പി. ശിവരാജൻ, വസുമതി, പനക്കുളങ്ങര സുരേഷ്, പ്രതിപക്ഷ പാർലമെൻ്ററി പാർട്ടി ലീഡർ എം.കെ. വിജയഭാനു, നഗരസഭാ സെക്രട്ടറി എ. ഫൈസൽ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !