കരുനാഗപ്പള്ളിയിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കായി അവലോകന യോഗം ചേർന്നു….

കരുനാഗപ്പള്ളി : പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് മടങ്ങിയെത്തുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ക്രമീകരണങ്ങൾ വിലയിരുത്താൻ ആവലോകന യോഗം ചേർന്നു.

വിമാനത്താവളങ്ങളിൽ ദിനം കെഎസ്ആർടിസി ബസുകളിലും ടാക്സികളിലുമായി പ്രവാസികളെ കരുനാഗപ്പള്ളി സിവിൽ സ്റ്റേഷന് മുന്നിലെത്തിച്ച് ഇവിടെ വിവരങ്ങൾ ശേഖരിച്ച് ക്വാറന്റീനിലേക്ക് വിടുകയായിരുന്നു ചെയ്തിരുന്നത്. ക്വാറൻ്റയിറ്റിൽ പോകേണ്ടവർ തിരക്കേറിയ നഗരത്തിൽ തങ്ങുന്ന സാഹചര്യം യോഗം വിലയിരുത്തി. ഇതിൻ്റെയടിസ്ഥാനത്തിൽ രാത്രികാലങ്ങളിലൊഴികെ എത്തുന്ന പ്രവാസികൾ ഉൾപ്പടെയുള്ളവരെ ഉപയോഗിക്കാതെ കിടക്കുന്ന മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തിച്ച് ഇവിടെനിന്നും ക്വാറന്റീനിലേക്ക് മാറ്റുന്നതിനും തീരുമാനിച്ചു.

ഇവിടെ എത്തുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ബസ് സ്റ്റാൻഡിൽ നിലവിലുള്ള ടോയിലറ്റുകൾ ഉപയോഗപ്പെടുത്താനും ഇവർക്ക് നഗരസഭയുടെ വകയായി ലഘുഭക്ഷണവും വെള്ളവും ഉൾപ്പടെ നൽകാനും തീരുമാനിച്ചു.

ഓച്ചിറ ബ്ലോക്ക് പരിധിയിൽ 421 പേർ വീടുകളിലും 174 പേർ വിവിധ ഹോട്ടലുകളിലും ക്വാറന്റീനിൽ കഴിയുന്നുണ്ട്.

നഗരസഭയിൽ 54 പേർ പെയ്ഡ് ക്വാറൻ്റയിനിലും 178 പേർ ഹോം ക്വാറൻ്റയിനിലും കഴിയുന്നുണ്ട്. ക്വാറന്റീൻ കേന്ദ്രങ്ങളിലെ ശുചീകരണം ത്വരിതപ്പെടുത്തും.

ഇവിടെ സേവനമനുഷ്ടിക്കുന്നതിന് ആവശ്യത്തിന് സന്നദ്ധ പ്രവർത്തരെ ലഭിക്കാത്ത പ്രശ്നം പരിഹരിക്കുവാൻ വിവിധ യുവജന സംഘടനകളുമായി എം.എൽ.എ. ചർച്ച നടത്തും.

കരുനാഗപ്പള്ളി നഗരത്തിൽ തിരക്ക് കൂടിയ സാഹചര്യത്തിൽ പോലീസ് പരിശോദന കർശനമാക്കും. മാസ്‌ക് ധരിക്കാതെ നഗരത്തിൽ എത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതിനായി രണ്ടു പേരടങ്ങിയ ബീറ്റ് പോലീസ് ഓഫീസർമാരെ നിയോഗിക്കും.

ക്വാറന്റീനിൽ കഴിയുന്നവരുടെ ക്ഷേമത്തിനായുള്ള വെൽഫെയർ ഓഫീസർമാരായി ഇതര വകുപ്പുകളിലെ ജീവനക്കാരെകൂടി നിയമിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

എ.ആർ. രാമചന്ദ്രൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുന്നത്തൂർ തഹസീൽദാർ സുരേഷ് ബാബു, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൻസ്, നഗരസഭാ സെക്രട്ടറി എ.ഫൈസൽ, നഗരസഭാ ഉപാധ്യക്ഷൻ ആർ. രവീന്ദ്രൻപിള്ള, ഓച്ചിറ ബിഡിഒ ആർ. അജയകുമാർ, ഡോ. സുനിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !