കരുനാഗപ്പള്ളി യു.പി.ജി. സ്കൂളിൽ നിർമ്മിച്ച പാചകപ്പുര ഉദ്ഘാടനം ചെയ്തു…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി യു.പി.ജി സ്കൂളിൽ നിർമ്മിച്ച ആധുനിക അടുക്കള ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ സീനത്ത് അധ്യക്ഷനായി. എസ്.എം. സി. ചെയർപേഴ്സൺ ആർ.കെ. ദീപ, വാർഡ് കൗൺസിലർ എൻ.സി. ശ്രീകുമാർ, ഹെഡ്മിസ്ട്രസ് ആർ. ശോഭ, സ്റ്റാഫ് സെക്രട്ടറി കെ.എൻ. ആനന്ദൻ, കെ. രാജീവ്, എം. സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

2018-19 വർഷത്തെ എം.എൽ.എ.യുടെ പ്രത്യേകവികസന ഫണ്ടുപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. 8.75 ലക്ഷം രൂപ ചെലവഴിച്ചാണ് അടുക്കള നിർമ്മിച്ചത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !