സൗജന്യ കോഴ്‌സുകൾക്ക് അപേക്ഷ നൽകാം…. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിലെ….

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിലെ 18 നും 30 നും ഇടയിൽ പ്രായമുളള യുവതി-യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള NULM പദ്ധതി പ്രകാരം കുടുംബശ്രീ മിഷനുമായി ചേർന്ന് നടത്തുന്ന കോഴ്‌സുകൾക്ക് അപേക്ഷ നൽകാം….

രണ്ടു മാസത്തെ Skill Development Training ശേഷം 100‰ ഉറപ്പിൽ ജോലി കരസ്ഥമാക്കാൻ കഴിയുന്ന കോഴ്‌സെന്നാണ് അധികൃതർ അഭിപ്രായപ്പെടുന്നത്. കോഴ്‌സ് കഴിയുമ്പോൾ Placement കൂടി അധികൃതർ ഉറപ്പ് നൽകുന്നു.

ഇപ്പോൾ ആരംഭിക്കുന്ന Front Office Associate എന്ന കോഴ്സിന് +2 കഴിഞ്ഞവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. കൂടുതൽ വിവരങ്ങള്‍ക്ക് നഗരസഭയിലെ NULM Department മായി ബന്ധപ്പെടുകയോ അല്ലെങ്കിൽ 7356210572 എന്ന ഫോൺ നമ്പറിൽ വിളിച്ചു വിവരങ്ങൾ തിരക്കുകയോ ചെയ്യാം…. സൗജന്യമായാണ് ഈ കോഴ്‌സ് നടത്തുന്നത്….


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !