കരുനാഗപ്പള്ളി : ലോക്ക് ഡൗണിൽ വീടുകളിലായ കുട്ടികൾക്ക് ഇനി വീട്ടിലിരുന്ന് പഠിക്കാം. സ്കൂളിൽ ഓൺലൈൻ പഠനസൗകര്യം ഒരുക്കിക്കൊണ്ട് കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളാണ് കുട്ടികൾക്ക് കൂട്ടാകുന്നത്. എസ്.എസ്.എൽ.സി. വിദ്യാർഥികൾക്ക് ഇനിയും പൂർത്തിയാകാനുള്ള പരീക്ഷകൾക്കു സഹായകമാകും വിധം ടെസ്റ്റുകളും പഠനവിഭവങ്ങളും പുതിയ സംവിധാനം വഴി ലഭ്യമാക്കും. -തയാറെടുക്കാം മുന്നേറാം- എന്ന പേരിലാണ് പഠന വിഭവങ്ങൾ ഓൺലൈനായി എത്തിക്കുന്നത്. ടെസ്റ്റുകളുടെ ഫലം പിന്നീട് ഈ സൗകര്യത്തിലൂടെ തന്നെ അറിയിക്കുകയും ചെയ്യും. അതതു വിഷയങ്ങളിലെ സംശയ നിവാരണത്തിനും ഈ സൗകര്യം കുട്ടികൾക്ക് ഉപയോഗപ്പെടുത്താം.ക്ലാസ് ടീച്ചർമാർ അവരവരുടെ ക്ലാസിലെ കുട്ടികൾക്കു നൽ കുന്ന ലിങ്കിലൂടെയാണ് ഇതു പ്രാവർത്തികമാക്കുന്നത്. സ്കൂൾ ഐടി ടീം തയാറാക്കിയ ഈ സൗകര്യം എല്ലാ വിദ്യാർഥികളും പരമാവധി പ്രയോജനപ്പെടുത്തണമെന്നു ഹെഡ്മിസ്ട്രസ് മേരി ടി.അലക്സ് അറിയിച്ചു.
Copyright © 2003-2024 karunagappally.com Developed by Sudheesh.R