കരുനാഗപ്പള്ളിയിലെ യുവകർഷകൻ്റെ പച്ചക്കറികൾ സാമൂഹ്യ അടുക്കളയ്ക്ക്….

കരുനാഗപ്പള്ളി : സ്വന്തമായി കൃഷി ചെയ്ത് വിളയിയെടുത്ത പച്ചക്കറി വിഭവങ്ങൾ സാമൂഹ്യ അടുക്കളയിലേക്ക് കൈമാറി യുവകർഷകൻ്റെ വേറിട്ട മാതൃക.കുലശേഖരപുരം പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഉച്ചയൂണിന് പാചകം ചെയ്യാനായി, തന്റെ കൃഷിയിടത്തിൽ വിളയിപ്പിച്ച പച്ചക്കറികൾ യുവകർഷകനും, കെ.എസ്. പുരത്തെ പൊതു പ്രവർത്തകനുമായ സുജിത്ത് ആണ് ഗ്രാമ പഞ്ചായത്ത് മെമ്പർ എച്ച്.എ. സലാമിന് കൈമാറിയത്.

സ്വന്തം അധ്വാനത്തിലൂടെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ ഭൂമിയിൽ വിവിധ തരത്തിലുള്ള പച്ചക്കറികളാണ് സുജിത്ത് കൃഷി ചെയ്യുന്നത്. കോവിഡ് 19 ദുരിതത്തിൻ്റെ പശ്ഛാത്തലത്തിൽ വരും ദിവസങ്ങളിലും കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറികൾ നൽകാനാണ് സുജിത്തിൻ്റെ തീരുമാനം.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !