കരുനാഗപ്പള്ളിയിൽ ഊർജ്ജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : മാനവരാശിയുടെ നിലനിൽപ്പിനായി ഊർജ ഉപയോഗം കാര്യക്ഷമമാക്കുക എന്ന സന്ദേശവുമായി ഊർജ സംരക്ഷണ ദിനാചരണം നടന്നു. കേരളത്തിൽ ആകമാനം പൊതു സ്ഥലങ്ങളിൽ ഒപ്പ് ശേഖരണം നടത്തിയാണ് ഇത്തവണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. കരുനാഗപ്പള്ളി അസംബ്ലി മണ്ഡലത്തിലെ പരിപാടികൾ ലൈഫ് കരുനാഗപ്പള്ളി ആണ് സംഘടിപ്പിച്ചത്. ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

തിരൂർ കാവിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ പതിച്ച ഓപ്പൺ ക്യാൻവാസിൽ നൂറു കണക്കിന് പേര് ഒപ്പ് രേഖപ്പെടുത്തി ഊർജ സംരക്ഷണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കെ.ജെ. നൗഷാർ അധ്യക്ഷത വഹിച്ചു. നൗഷാദ്, ശ്രീകുമാർ, രാജേഷ്, ബാലമുരളി, ഫിറോസ്, ജയകുമാർ, ഹംസ ഇ., ഹാഷിം, പി. സുനിൽകുമാർ, അനീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി കൗണ്സിലർ എസ്. ശക്തി കുമാർ , സുമൻജിത് മിഷ എന്നിവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !