ഊര്‍ജ്ജിത പച്ചക്കറി കൃഷിയും ഫലവൃക്ഷ തൈ വിതരണ ഉദ്ഘാടനവും…

കരുനാഗപ്പള്ളി : സമഗ്ര കാര്‍ഷിക പുരോഗതി നിലര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച -ഊര്‍ജ്ജിത പച്ചക്കറി കൃഷിയും, ഒരുകോടി ഫലവൃക്ഷ തൈകളുടെ വിതരണവും – ഓച്ചിറ ബ്ലോക്ക് പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രനും, അംഗങ്ങള്‍ക്കും ഫലവൃക്ഷ തൈകള്‍ നല്‍കിക്കൊണ്ട് എ.എം. ആരിഫ് എം.പി. ഉദ്ഘാടനം നിർവ്വഹിച്ചു.

ഊര്‍ജ്ജിത പച്ചക്കറി കൃഷി പദ്ധതിയുടെ ഉദ്ഘാടനം നിയോജകമണ്ഡലത്തിലെ ആറു ഗ്രാമപഞ്ചായത്ത് പ്രസിഡന്റന്മാര്‍ക്കും, കരുനാഗപ്പള്ളി നഗരസഭാ അധ്യക്ഷനും ഹൈബ്രിഡ് പച്ചക്കറി തൈകള്‍ നല്‍കിക്കൊണ്ട് സി.ആര്‍. മഹേഷ്‌ എം.എൽ.എ. നിര്‍വഹിച്ചു.

ചടങ്ങില്‍ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് സുരേഷ് താനുവേലി സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ടി. രാജീവ്, സുല്‍ഫിയ ഷെറിൻ,ഗീതകുമാരി, കൃഷി അസിസ്റ്റന്റ്‌ ഡയറക്ടർ ബിനേഷ് വി. ആര്‍. എന്നിവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !