കരുനാഗപ്പള്ളി : തൊടിയൂർ നോർത്ത് പടനിലത്ത് വീട്ടിൽ സ്വാതന്ത്ര്യസമര സേനാനി പരേതനായ പടനിലത്ത് നാണുവിന്റെ മകൻ രവീന്ദ്രൻ (പടനിലത്ത് രവി) (60) നിര്യാതനായി. കായംകുളം എം.എസ്.എം. കോളേജിലെ റിട്ടേയ്ഡ് ജീവനക്കാരനും, കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയായിരുന്നു. കേരളാ പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൻ സ്റ്റാഫ് അസോസിയേഷൻ (KPCMSA) നിർവ്വാഹക സമിതി അംഗവും, റിട്ടേർഡ് അനധ്യാപക അസോസിയേഷൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു സഞ്ചയനം 23 വ്യാഴാഴ്ച രാവിലെ 7.30 ന് . ഭാര്യ: ബിന്ദു (കുളക്കട ബി.ആർ.സി. സ്കൂൾ അധ്യാപിക), മകൻ: അശ്വിൻ പി. ആർ.
പടനിലത്ത് രവി നിര്യാതനായി…. ആദരാഞ്ജലികൾ….
