കരുനാഗപ്പള്ളിയിൽ പുനർഗേഹം പദ്ധതി പ്രകാരം വീടുകളുടെ താക്കോൽ കൈമാറി….

കരുനാഗപ്പള്ളി : തീരമേഖലയിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ പുനർഗേഹം പദ്ധതി പ്രകാരം കരുനാഗപ്പള്ളി നഗരസഭയിൽ പത്ത് കുടുംബങ്ങളുടെ വീട് നിർമ്മാണം പൂർത്തിയായി. ആലപ്പാട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ നിന്നും നഗരസഭയിലേക്ക് മാറ്റിപ്പാർപ്പിക്കപെട്ട നാല് കുടുംബങ്ങൾക്ക് താക്കോൽ കൈമാറി പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം നടന്നു.

21 ഗുണഭോക്താക്കളാണ് പദ്ധതിപ്രകാരം കരുനാഗപ്പള്ളി മണ്ഡലത്തിലുള്ളത്. ഇതിൽ പത്ത് പേരുടെ വീടുനിർമാണം ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു. ഇതിൽ നാലു പേർക്കാണ് താക്കോൽ കൈമാറിയത്. നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു താക്കോൽ കൈമാറി. സ്ഥിരം സമിതി അധ്യക്ഷൻ പടിപ്പുര ലത്തീഫ്, വൈസ് ചെയർപേഴ്സൻ സുനിമോൾ, നഗരസഭാ കൗൺസിലർമാരായ എം അൻസാർ, ശ്രീഹരി, ഫിഷറീസ് അസിസ്റ്റൻ്റ് രജിസ്ട്രാർ പി.ആർ. വിനോദിനി, ഫിഷറീസ് അസിസ്റ്റൻ്റ് എക്സ്റ്റൻഷൻ ഓഫീസർ എ മുഹമ്മദ് അസറുദ്ദീൻ, നഗരസഭാ സെക്രട്ടറി ഫൈസൽ, കരുനാഗപ്പള്ളി ഫിഷറീസ് ഓഫീസർ ഹരിത മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം: പുനർഗേഹം പദ്ധതി പ്രകാരം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം കരുനാഗപ്പള്ളിയിൽ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവ്വഹിക്കുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !