പാസഞ്ചർ സർവ്വീസുകൾ അടിയന്തരമായി പുനരാരംഭിക്കണം: എ.എം. ആരിഫ്‌ എം.പി.

കരുനാഗപ്പള്ളി : കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തലാക്കിയ എല്ലാ പാസ്സഞ്ചർ സർവ്വീസുകളും ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട്‌ എ.എം. ആരിഫ്‌ എം.പി. റെയിൽവെ ബോർഡ്‌ ചെയർമാൻ സുനിത്‌ ശർമ്മ, ദക്ഷിണ റെയിൽവെ ജനറൽ മാനേജർ ജോൺ തോമസ്‌ എന്നിവർക്ക്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടു.

നിലവിൽ ആലപ്പുഴ വഴി ഒരു മെമു മാത്രമാണ്‌ സർവ്വീസ്‌ നടത്തുന്നത്‌. കൂടാതെ, എക്സ്പ്രസ്‌ ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ ഏർപ്പെടുത്തിയ റിസർവ്വേഷൻ സംവിധാനം പിൻ വലിക്കാത്തതു മൂലവും സീസൺ ടിക്കറ്റ്‌ യാത്ര അനുവദിക്കാത്തതുമൂലവും ദിവസേന യാത്രചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും അടക്കമുള്ള യാത്രക്കാർ ദുരിതത്തിലാണ്‌. ഈ സാഹചര്യത്തിൽ എത്രയും വേഗം യാത്രാദുരിതത്തിന്‌ പരിഹാരം കാണണമെന്ന് കത്തിൽ എം.പി. ആവശ്യപ്പെട്ടു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !