ലഹരിക്കെതിരെ ചുവർ ചിത്ര രചനയുമായി എൻ.എസ്.എസ്. കലാകാരന്മാർ ….

കരുനാഗപ്പള്ളി : യുവതലമുറയെ ലഹരിയുടെ ലോകത്തുനിന്നും മാറ്റിനിർത്തുക, ജീവിതം തന്നെയാണ് ലഹരി എന്നീ ആശയങ്ങൾ മുൻനിർത്തി കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് മതിലിൽ ചിത്രങ്ങൾ വരച്ച് എൻഎസ്എസ് കലാകാരന്മാർ.

ചവറ ബി.ജെ.എം. ഗവൺമെൻറ് കോളേജും ശാസ്താംകോട്ട ഡിബി കോളേജിലെയും 25 കലാകാരന്മാരാണ് കരുനാഗപ്പള്ളി റോട്ടറി മെയിൻ ക്ലബ് സഹകരണത്തോടെ ചുവർ ചിത്ര രചന നടത്തിയത്. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശിവപ്രസാദ്, പ്രമുഖ സിനിമാ സീരിയൽ താരം ജയകുമാർ എന്നിവർ ചേർന്ന് ചിത്രരചന ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ പ്രസന്നന്‍. ജി അധ്യക്ഷത വഹിച്ചു.

എൻ.എസ്.എസ് ജില്ലാ കോഡിനേറ്ററും ചവറ കോളേജ് പ്രോഗ്രാം ഓഫീസറുമായ ഡോക്ടർ ഗോപകുമാർ ജി. പ്രിവന്റിവ് ഓഫീസറും താലൂക്ക് വിമുക്തി വിമുക്തി കോ ഓർഡിനേറ്ററു മായ പി.എൽ. വിജിലാൽ ,
സിവിൽ എക്സൈസ് ഓഫീസർമാരായ. ഹരിപ്രസാദ്. കിഷോർ, സന്തോഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ റാ സ്മിയ മോളി എൻ.എസ്.എസ് വോളണ്ടിയർമാർ ആയ പാർത്ഥൻ, പൂജ, മിഥുൻ, അവന്തിക, ആകാശ്, രാഹുൽ മിഥു, നിതിൻ എന്നിവർ നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !