സ്കന്ദഷഷ്ഠി നിറവിൽ പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം….

കരുനാഗപ്പള്ളി : സ്കന്ദഷഷ്ഠി നിറവിൽ പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് സ്കന്ദഷഷ്ഠിയോടനുബന്ധിച്ച് വ്രതാനുഷ്ഠാനങ്ങളോടെ പന്മന ക്ഷേത്രത്തിൽ എത്തിയത്.



മണിക്കൂറുകളോളം നീണ്ട ക്യൂ ആണ് ക്ഷേത്രത്തിൽ കാണാൻ കഴിഞ്ഞത്. ക്ഷേത്രത്തിൽ സപ്താഹവും നടന്നു വരികയാണ്.


ഇന്ന് രാവിലെ 11 മണിക്ക് മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണന്റെയും, രാത്രി 7.30 ന് ഫാദർ ജോസഫ് പുത്തൻ പുരയ്ക്കലിന്റെ പ്രഭാഷണവും ക്ഷേത്രത്തിലുണ്ട്. കൂടാതെ വൈകിട്ട് 5 മണിക്ക് ക്ഷേത്രത്തിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. പൊതുസമ്മേളനം വിജയൻ പിള്ള എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !