ഭൂരഹിതർക്ക് ഭൂമി നല്കി അദ്ധ്യാപകൻ മാതൃകയായി….

കരുനാഗപ്പള്ളി : പാവുമ്പ തെക്ക് പൊന്നാതിരയിൽ അദ്ധ്യാപകനായ രാജേന്ദ്രൻ പിള്ള മൂന്നു കുടുംബങ്ങൾക്ക് ഭൂമി സൗജന്യമായി നല്കി. തഴവാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ആധാരം കൈമാറുകയും തുടർന്ന് വൈസ് പ്രസിഡന്റ് ആർ. ഷൈലജയും, സെക്രട്ടറി വി. മനോജും , രാജേന്ദ്രൻ പിള്ളയും ചേർന്ന് ഉപഭോക്താക്കൾക്ക് കൈമാറി. അനുബന്ധിച്ചു നടന്ന യോഗം വൈസ് പ്രസിഡന്റ് ആർ. ഷൈലജ ഉദ്ഘാടനം ചെയ്തു .

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ബിജു അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായെ സൈനുദ്ദീൻ, സുശീലാമ്മ, മുൻ മെമ്പർമാരായ കെ.പി.രാജൻ, മേലൂട്ട് പ്രസന്നകുമാർ, സാമൂഹ്യ പ്രവർത്തകരായ സുഗതൻ പ്രസ്കോ , അഡ്വ.ബി. അനിൽകുമാർ, വി. ഈ ഓ. ചന്ദ്രപ്പൻ, അസി.സെക്രട്ടറി ഗീതാമണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ഭൂമി നല്കിയ രാജേന്ദ്രൻ പിള്ളയെ പഞ്ചായത്ത് കമ്മിറ്റി ആ ധരിച്ചു. വഴി സൗകര്യം കൂടി ആധാരത്തിൽ ഉൾപ്പെടുത്തി ലഭിച്ച വസ്തുവിൽ ഉടൻ തന്നെ വീട് അനുവദിച്ചു കൊടുക്കുമെന്നും പഞ്ചായത്ത് അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !