കരുനാഗപ്പള്ളിയിൽ റേഷൻ കാർഡ് ആധാറുമായി ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവർ 27, 28 തീയതികളിൽ….

കരുനാഗപ്പള്ളി : റേഷൻ കാർഡ് ആധാറുമായി ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവർ 27-9-2019, 28-9-2019 എന്നീ തീയതികളിൽ റേഷൻ കാർഡിന്റെയും ആധാറിന്റെയും പകർപ്പുമായി കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ആഫീസിൽ ഹാജരാകേണ്ടതാണ്. ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ സെപ്റ്റംബർ മാസം 30 ന് ശേഷം റേഷൻ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ കാർഡുടമകൾക്ക് ലഭ്യമാകില്ല എന്ന് കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !