സഹകരണ ജീവനക്കാരുടെ പ്രതിഷേധം വള്ളിക്കാവിൽ സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : പ്രോവിഡണ്ട് ഫണ്ട് നിക്ഷേപത്തിന്റെ പലിശനിരക്ക് വെട്ടിക്കുറച്ചത് പുനഃപരിശോധിക്കുക, പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് ഇ.പി.എഫ്. അംഗീകാരം ലഭ്യമാക്കി നികുതിയിളവ് ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

കേരള ബാങ്കിന്റെ വള്ളിക്കാവ് ബ്രാഞ്ചിന് മുന്നിൽ നടന്ന സമരം സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എ.അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് സി.ലോകാനന്ദൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു മിനികുമാരി, ഹരികുമാർ, ജോസ്, ഷാജി എന്നിവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !