കരുനാഗപ്പള്ളി : ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കരുനാഗപ്പള്ളിക്ക് ലഭിച്ചത് ….
- കരുനാഗപ്പള്ളി നഗരസഭയെയും ആലപ്പാട് പഞ്ചായത്തിലെ വെള്ളനാതുരുത്തിനെയും ബന്ധിപ്പിച്ച് പത്മനാഭൻ ജെട്ടിയിൽ പാലം നിർമിക്കുന്നതിനുള്ള പദ്ധതി.
- കരുനാഗപ്പള്ളിയിൽ സാംസ്‌കാരിക സമുച്ചയം.
- കരുനാഗപ്പള്ളി ഫയർ സ്റ്റേഷന് സ്വന്തംകെട്ടിടം.
- കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ ആറ് സ്‌കൂളുകൾക്ക് ബഹുനില മന്ദിരം നിർമിക്കുന്നതിന് അടങ്കൽ തുകയുടെ 20 ശതമാനം ബജറ്റിൽ അനുവദിച്ചു. തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് 60 ലക്ഷം (അടങ്കൽതുക മൂന്ന് കോടി) . കോഴിക്കോട് ഗവ. എസ്.കെ.വി. യു.പി. സ്കൂളിന് 20 ലക്ഷം (അടങ്കൽതുക ഒരു കോടി) ആണ് അനുവദിച്ചിട്ടുള്ളത്. മണപ്പള്ളി ഗവ. എൽ.പി.എസ്, കോഴിക്കോട് ഗവ. എൽ.പി.എസ്., മേമന ഗവ. മുസ്ലിം എൽ.പി.എസ്., തൊടിയൂർ നോർത്ത് ഗവ. എൽ.പി .എസ്. എന്നീ സ്‌കൂളുകൾക്കും 20 ലക്ഷം രൂപാ വീതം ടോക്കൺ തുക അനുവദിച്ചിട്ടുണ്ട്. ഈ സ്‌കൂളുകളുടെ അടങ്കൽ തുക ഒരു കോടി വീതമാണ്.
- മണ്ഡലത്തിലെ വിവിധ റോഡ് പദ്ധതികൾക്കും തുക വകയിരുത്തി. പടനായർകുളങ്ങര – കാരൂർകടവ് റോഡ്, എ.വി.എച്ച്.എസ്. – കണ്ണമ്പള്ളി പടീറ്റതിൽ റോഡ്, പീടികമുക്ക് – കണ്ണന്തറമുക്ക് റോഡ്, ചങ്ങൻകുളങ്ങര-തോട്ടത്തിൽമുക്ക്-എസ്.വി.എച്ച്.എസ്.എസ്.-ആലുംപീഡിക റോഡ് എന്നിവയ്ക്കും ബജറ്റിൽ ടോക്കൻ അഡ്വാൻസ് അനുവദിച്ചു.
- പണിക്കർകടവിനു സമീപം പുലിമുട്ട് നിർമിക്കുന്നതിനുള്ള പദ്ധതി.
- വവ്വാക്കാവ്-വള്ളിക്കാവ് റോഡ് ആധുനിക രീതിയിൽ (ബി.എം.ആന്റ് ബി.സി. മാതൃകയിൽ) പുതുക്കിപ്പണിയുന്നതിനുള്ള പദ്ധതി.