സംസ്ഥാന ശാസ്ത്ര സംഗമത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ….

കരുനാഗപ്പള്ളി : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, കരുനാഗപ്പള്ളി
അയണിവേലിക്കുളങ്ങര ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ, രണ്ടു ദിവസങ്ങളിലായി നടന്നു വന്ന ജില്ലാ ശാസ്ത്രരംഗം ശിൽപ്പശാലസമാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഇനി സംസ്ഥാന തല ശാസ്ത്ര സംഗമത്തിൽ പങ്കെടുക്കാം.

പാഠപുസ്തകത്തിനപ്പുറത്ത് അറിവ് സമ്പാദനത്തിന്റെ രീതികളെ പരിശീലിപ്പിക്കുന്നതിനും കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്രീയ മനോഭാവവും ഉണ്ടാക്കിയെടുക്കുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള നൂതന പദ്ധതിയാണ് ശാസ്ത്ര രംഗം, സ്കൂളുകളിൽ പ്രവർത്തിച്ചു വരുന്ന ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത – പ്രവർത്തി പരിചയ ക്ലബ്ബുകളുടെ സംഗമ വേദിയാണ് ഇത്.

ശിൽപ്പശാലയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉൽഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ലാൽജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ടി ഷീല സ്വാഗതം പറഞ്ഞു. മുനിസിപ്പൽ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, ഹെഡ്മിസ്ട്രസ്സ് മായശ്രീകുമാർ, പി.ടി.എ. വൈസ് പ്രസിഡന്റ് കാട്ടൂർ ബഷീർ, ശാസ്ത്ര രംഗം ജില്ലാ കോ-ഓർഡിനേറ്റർ എം.എസ്. ഷിബു, എസ് രഘുനാഥൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !