നമ്മുടെ പ്രവാസി സുഹൃത്ത് സഹായം തേടുന്നു….

കരുനാഗപ്പള്ളി : പ്രവാസിയും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മരുതൂർകുളങ്ങര സ്വദേശിയുമായി സുഹൃത്ത് സുമനസ്സുകളുടെ സഹായം തേടുന്നു.

വളരെ വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ വിവാഹം എന്ന സ്വപ്നവുമായി രണ്ട് മാസം മുമ്പ് നാട്ടിൽ എത്തിയ പ്രതീഷ് എന്ന സുഹൃത്തിനെ തേടിയെത്തിയത് തന്റെ രണ്ട് കിഡ്നിയും തകരാറിലായി എന്ന വേദനാജനകമായ വാർത്തയാണ്.

ഗൾഫിൽ നിന്ന് നാട്ടിൽ എത്തിയ ശേഷം ശാരീരിക അസ്വസ്ഥതെയെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിയ പരിശോധനയിൽ ഡോക്ടേഴ്സിന് സംശയം തോന്നിയതിനെ തുടർന്ന് വിശധ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോഴാണ് രണ്ട് കിഡ്നിയും തകരാറിലായ വിവരം അറിയുന്നത്. ഇപ്പോൾ മെഡിക്കൽ കോളേജിൽ നിന്ന് ലഭിക്കുന്ന മരുന്നുകളിലൂടെയും ഡയാലിസുകൾ നടത്തിയുമാണ് ഈ സുഹൃത്തിന്റെ ജീവൻ നിലനിർത്തി പോകുന്നത്.

ചെറിയ ജോലിയുമായി പ്രവാസ ലോകത്ത് കഴിഞ്ഞിരുന്ന ഈ സുഹൃത്തിന്റെ ചെറിയ വരുമാനത്തിലാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. സഹോദരിയുടെ വിവാഹം നടത്തിയതിന്റെ ബാധ്യത, ചെറിയൊരു വീടെന്ന സ്വപ്നം അങ്ങന്നെ ഒരോന്നിൽ നിന്നും കരകയറി വന്നു കൊണ്ടിരിക്കുമ്പോഴാണ് ദയനീയ വാർത്ത പ്രതീഷിനെ തേടിയെത്തിയത്. വർഷങ്ങളായി ലോട്ടറി കച്ചവടത്തിലുടെ നാട്ടുകാരുടെ ഇടയിൽ സുപരിചിതനായ പ്രതീഷിന്റെ പിതാവും ഇപ്പോൾ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്, ലോട്ടറി കച്ചവടത്തിന് പോകാൻ പറ്റാത്ത അവസ്ഥയിൽ, മരുന്നുകളും ചികിത്സയുമായി വീട്ടിൽ ഇരിപ്പാണ്.

സുമനസ്സുകളായ പ്രദേശവാസികൾ ചേർന്ന് മരുതൂർകുളങ്ങര സ്കൂളിൽ ഒരു യോഗം ചേരുകയും, കരുനാഗപ്പള്ളി ആലുംകടവ് ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങിക്കൊണ്ട് ഈ സുഹൃത്തിന്റെ ജീവൻ നിർത്തുവാൻ വേണ്ടി സഹായത്തിനായി കഠിനമായി ശ്രമം ആരംഭിച്ചിരിക്കുകയുമാണ്.

PRATHEESH
CHIKITSA SAHAYA NIDHI
A/c No : 034522010000286
UNION BANK OF INDIA
BRANCH : ALUMKADAVU
IFSC CODE : UBIN0903451
GOOGLEPAY NO
7994053614

വളരെ പ്രതീക്ഷകളുണ്ടായിരുന്ന പ്രതീഷ് എന്ന തന്റെ മകന്റെ അവസ്ഥയെ കുറിച്ച് ഓർത്ത് എപ്പോഴും കരഞ്ഞ് കണ്ടിരിക്കുന്ന അമ്മയേയും രോഗിയായ പിതാവിനെയും ഉറക്കമില്ലാതെ എപ്പോഴും ദു:ഖിതനായ പ്രതീഷിനെയും
കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷും, മുനിസിപ്പാലിറ്റി ചെയർമാൻ കോട്ടയിൽ രാജു ഉൾപ്പടെ നിരവധി പൊതുപ്രവർത്തകരും, സ്നേഹ നിധികളായ നാട്ടുകാരും, സുഹൃത്തുക്കളും പലതവണ വീട്ടിൽ എത്തി ആശ്വസിപ്പിരുന്നു.

ഈ അവസരത്തിൽ മലയാളികളായ നമ്മൾ എല്ലാവരും, പ്രവാസികളായ നമ്മൾ എല്ലാവരും, ഒറ്റക്കെട്ടായി ഈ സുഹൃത്തിന്റെ ജീവൻ നിലനിർത്തുന്നതിന് ചെറിയ തുക എങ്കിലും നൽകി സഹായിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സാമ്പത്തികമായി സഹായിക്കാൻ കഴിയാത്തവർ ഈ വാർത്ത ഷെയർ ചെയ്തെങ്കിലും സഹായിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !