കരുനാഗപ്പള്ളി ഉപജില്ലാ ശാസ്ത്രമേള വിജയികൾ….

കരുനാഗപ്പള്ളി : രണ്ടു ദിവസമായി നടന്നു വന്ന കരുനാഗപ്പള്ളി ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു. ശാസ്ത്ര മേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനവും ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

എച്ച്.എസ്. വിഭാഗത്തിൽ കെന്നഡി മെമ്മോറിയൽ ഹയർ സെക്കന്ററി ഒന്നാം സ്ഥാനവും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ രണ്ടാം സ്ഥാനവും നേടി.

യു.പി. വിഭാഗത്തിൽ കരുനാഗപ്പള്ളി യുപി ജി എസ് ഒന്നാം സ്ഥാനവും കുലശേഖരപുരം എച്ച് എസ് രണ്ടാം സ്ഥാനവും നേടി.എൽ പി വിഭാഗത്തിൽ ശ്രയിക്കാട് ഹരിജൻ വെൽഫയർഎൽ പി സ്കൂൾ ഒന്നാം സ്ഥാനവും യു പി ജി എസ് രണ്ടാം സ്ഥാനവും നേടി.

ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ ഹയർ സെക്കന്ററി വിഭാഗം ഒന്നാം സ്ഥാനം കരുനാഗപ്പള്ളി ഗവ എച്ച് എസ്സ് എസ്സിനും രണ്ടാം സ്ഥാനം തഴവ ഗവ ഗേൾസ് എച്ച് എസ്സ് എസ്സിനും ഹൈസ്ക്കൂൾ വിഭാഗം ഒന്നാം സ്ഥാനം കരുനാഗപ്പള്ളി ഗേൾസ് എച്ച് എസ്സിനും രണ്ടാം സ്ഥാനം ബി ജെ എസ് എം മOത്തിൽ എച്ച് എസ്സ് എസ്സിനും
യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ആദിനാട് യു പി എസ്സിനും രണ്ടാം സ്ഥാനം കരുനാഗപ്പള്ളി യു പി ജി എസ്സിനും എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ഗവ എൽ പി എസ് കുതിരപ്പന്തിയും രണ്ടാം സ്ഥാനം ആദിനാട് യു പി എസ്സും നേടി. പ്രവൃത്തി പരിചയമേളയിൽ എച്ച് എസ് എസ് വിഭാഗത്തിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററിയും എച്ച് എസ് വിഭാഗത്തിൽ അഴീക്കൽ ഗവ.എച്ച്എസും യു പി വിഭാഗത്തിൽ കരുനാഗപ്പള്ളി യുപി ജി എസും എൽപി വിഭാഗത്തിൽ കോഴിക്കോട് എസ് എൻ വി എൽ പി എസും ജേതാക്കളായി.

ഗണിത ശാസ്ത്രമേളയിൽ ഹയർ സെക്കന്ററിയിൽ കരു:ബോയ്സ് ഹയർ സെക്കന്ററിയും എച്ച് എസ് വിഭാഗത്തിൽ കരുനാഗപ്പള്ളി ഗേൾസ് എച്ച്എസും യു പി വിഭാഗത്തിൽ മഠത്തിൽ ബിജെഎസ്എം ഹയർ സെക്കന്ററിയും എൽപി വിഭാഗത്തിൽ കരുനാഗപ്പള്ളി യുപി ജി എസും ജേതാക്കളായി.ഐ ടി മേളയിൽ എച്ച് എസ് എസ് വിഭാഗത്തിൽ തഴവ ഗേൾസ് എച്ച് എസ് എസും, ഹൈസ്കൂൾ വിഭാഗത്തിൽ തഴവ ഗവ.എച്ച്എസും യു പിയിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററിയും ജേതാക്കളായി.സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീലേഖ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ് കല്ലേലിഭാഗം മുഖ്യ പ്രഭാഷണം നടത്തി. തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീലത സമ്മാന വിതരണം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സലിം അമ്പീത്തറ അധ്യക്ഷനായി. എഇഒ. ടി രാജു, പ്രിൻസിപ്പൽമാരായ മീനാകുമാരി, ഉണ്ണികൃഷ്ണപിള്ള, ഡോ എ എ അമീൻ,ഗോപിനാഥൻപിള്ള, മധുസൂദനൻ പിള്ള, ഗോപകുമാർ, ബി എസ് വിനോദ് ,കൂടത്തറ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !