കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണവും തുണി സഞ്ചി വിതരണവും നടത്തി. പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം പ്രഖ്യാപിച്ച ദിനത്തിന്റെ ഭാഗമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ കരുനാഗപ്പള്ളി കെ.എസ്.ആർ.റ്റി.സി സ്റ്റാന്റിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഗുരുതരമായ പരിസ്ഥിതി പ്രശ്‌നം ഉളവാക്കുന്നതും മനുഷ്യര്‍ക്ക് ആകമാനം ദ്രോഹകരവും മാരകരോഗങ്ങള്‍ക്കും കാരണമാക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം മൂലം മനുഷ്യരുടേയും ജീവജാലങ്ങളുടേയും നന്മയ്ക്കായി സമൂഹം ആകമാനം ഏറ്റെടുക്കണം എന്ന സന്ദേശത്തില്‍ എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ സംഘടിപ്പിച്ച പരിപാടി മുനിസിപ്പല്‍ വൈസ്‌ചെയര്‍മാന്‍ ആര്‍. രവീന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലര്‍ എന്‍.സി. ശ്രീകുമാര്‍, പി.റ്റി.എ. പ്രസിഡന്റ് അനില്‍പാലവിള, എ.റ്റി.ഒ. അനില്‍കുമാര്‍, ഷിഹാബ് എസ്. പൈനുംമൂട്, ബി. ഉഷ, എല്‍.എസ്. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ.ബി. ഉന്മേഷ് സ്വാഗതവും, പ്രോഗ്രാം ഓഫീസര്‍ എല്‍ ഗീതകുമാരി നന്ദിയും പറഞ്ഞു. അഥീന എസ്. നാഥ്, ആദിത്യന്‍ ജി. എന്നിവര്‍ നേതൃത്വം നല്‍കി.
അയണിവേലിക്കുളങ്ങര ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കല്ലേലിഭാഗം, തൊടിയൂർ യു.പി.എസിലേയും, വെളുത്ത മണൽ എൽ.വി. യു.പി.എസ്, കോഴിക്കോട് എസ് എൻ.വി. എൽ.പി.എസ്., കോഴിക്കോട് ഗവ: യു.പി.എസ്. എന്നിവിടങ്ങളിലെ കുട്ടികൾക്ക് പുതുവർഷത്തിൽ തുണി സഞ്ചികളും പ്ലാസ്റ്റിക് വിരുദ്ധ ലഘുലേഖകളും വിതരണം നടത്തി. സ്കൂൾ മാനേജർ മായാ ശ്രീകുമാർ, അഡ്മിനിട്രേറ്റർ സിറിൾ, സീനിയർ അസിസ്റ്റന്റ് മുർഷിദ് ചിങ്ങോലിൽ അധ്യാപകരായ സുധീർ, ഹാഫിസ്, ബിന്ദു, അസീല എന്നിവർ നേതൃത്വം നൽകി