കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവ. എച്ച് എസ് എസിലെ 1987 ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ രൂപവത്കരിച്ച -സൗഹൃദം 87- ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം നടന്നു. കരുനാഗപ്പള്ളി കെ.സി. സെന്ററിൽ രാവിലെ ആർ. രാമചന്ദ്രൻ എം.എൽ.എ. ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു.
നിർധനരായ വിധവകൾക്ക് നൽകുന്ന 25 തയ്യൽമെഷീനുകൾ ഡി.ഐ.ജി. പി.പ്രകാശ് വിതരണം ചെയ്തു. നാടക കലാകാരനായ സണ്ണി സരിഗയെയും എ.എസ്.ഐ ഉത്തരക്കുട്ടനെയും ചടങ്ങിൽ ആദരിച്ചു. പത്ത് നിർധന രോഗികൾക്ക് ചികിത്സാ സഹായവും, ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. പ്രസിഡന്റ് മുനീർ അറയ്ക്കൽ അധ്യക്ഷനായി. സെക്രട്ടറി വിനീത് സി.ജി. സ്വാഗതം പറഞ്ഞു. നിസാർ കണ്ണന്തറ, അനിൽ ലംബോ, നിസാർ ചോയ്‌സ്, സുനിതാസന്തോഷ്, അജിത, പ്രമോദ് എന്നിവർ സംസാരിച്ചു.