ആക്രി പെറുക്കി നേടി 1,70,000 രൂപ…. ഓൺലൈൻ പഠനത്തിനായി….

കരുനാഗപ്പള്ളി : സഹപാഠികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ കരുതലാവുകയാണ്
കരുനാഗപ്പള്ളിയിലെ എസ്.എഫ്.ഐ. പ്രവർത്തകർ. സ്മാർട്ട് ഫോണുകൾ ഇല്ലാത്ത കുട്ടികൾക്ക് ഫോൺ നൽകാൻ ആക്രി പെറുക്കിയും, പത്രങ്ങൾ ശേഖരിച്ചും പണം സമാഹരിച്ചതിലൂടെ ഇവർ നേടിയത് 170000 രൂപയാണ്. ആക്രി ചലഞ്ച് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

യൂണിറ്റ് തലം മുതൽ പ്രവർത്തകർ വീടുകൾ തോറും കയറി ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റാണ് ഇത്രയും പണം കണ്ടെത്തിയത്. കുലശേഖരപുരം നോർത്ത് ലോക്കൽ കമ്മിറ്റി – 35,000, കുലശേഖരപുരം സൗത്ത് – 34,562, കല്ലേലിഭാഗം – 15,072, ക്ലാപ്പന – 15,000, കരുനാഗപ്പള്ളി ടൗൺ – 16,500, കരുനാഗപ്പള്ളി വെസ്റ്റ് – 20,000, തൊടിയൂർ -15,000, ആലപ്പാട് സൗത്ത് – 12,990, ആലപ്പാട് നോർത്ത് – 10,000 എന്നീ ക്രമത്തിൽ പണം ശേഖിച്ചു നൽകി.

വിവിധ ലോക്കൽ കമ്മിറ്റികൾ ശേഖരിച്ച തുക ഭാരവാഹികളിൽ നിന്നായി എസ് എഫ് ഐ കേന്ദ്രകമ്മിറ്റി അംഗം വി പി ശരത്ത് പ്രസാദ് ഏറ്റുവാങ്ങി. അജയ്പ്രസാദ് രക്തസാക്ഷി ദിനത്തിൽ 31 മൊബൈൽ ഫോണുകളുടെ വിതരണം രാവിലെ 9.30 ന് കരുനാഗപ്പള്ളി ഐ.എം.എ. ഹാളിൽ വച്ച് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിക്കുമെന്ന് ഏരിയാ പ്രസിഡൻ്റ് മുസാഫിർ സുരേഷ് സെക്രട്ടറി അമൽസുരേഷ് എന്നിവർ അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !