ഓൺലൈൻ പഠനത്തിനായി ആക്രി പെറുക്കി നേടിയ 31 മൊബൈൽ ഫോണുകൾ കൈമാറി….

കരുനാഗപ്പള്ളി : സഹപാഠികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ കരുതലൊരുക്കി
കരുനാഗപ്പള്ളിയിലെ എസ്.എഫ്.ഐ. പ്രവർത്തകർ ആക്രി ചലഞ്ചിലൂടെ സമാഹരിച്ച സ്മാർട്ട് ഫോണുകൾ കൈമാറി.
ആക്രി സാധനങ്ങൾ പെറുക്കിയും, പത്രങ്ങൾ ശേഖരിച്ചും പണം സമാഹരിച്ചതിലൂടെ നേടിയ 1,70,000 രൂപ ഉപയോഗിച്ചാണ് ഫോണുകൾ വാങ്ങിയത്.

എസ്.എഫ്.ഐ. നേതാവായിരുന്ന അജയ് പ്രസാദിൻ്റെ പതിനാലാം രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. യൂണിറ്റ് തലം മുതൽ പ്രവർത്തകർ വീടുകൾ തോറും കയറി ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റാണ് ഇത്രയും പണം കണ്ടെത്തിയത്.

കരുനാഗപ്പള്ളി ഐ.എം.എ. ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി കെ എൻ ബാലഗോപാൽ ഫോണുകൾ കൈമാറി. എസ്.എഫ്.ഐ. ഏരിയാ പ്രസിഡൻ്റ് മുസാഫിർ സുരേഷ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി അമൽസുരേഷ് സ്വാഗതം പറഞ്ഞു. സി.പി.ഐ.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. വസന്തൻ, ഏരിയാ സെക്രട്ടറി പി.കെ ബാലചന്ദ്രൻ, എസ്.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം ആദർശ് എം. സജി, ജില്ലാ പ്രസിഡൻ്റ് അഞ്ജു കൃഷ്ണ, സെക്രട്ടറി അനന്തു പി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആര്യാ പ്രസാദ്, എസ്.സന്ദീപ് ലാൽ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, ജി. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !