കരുനാഗപ്പള്ളി : നഗരസഭ 16-ാം ഡിവിഷനില്‍പ്പെട്ട പടനായർകുളങ്ങര തെക്കും മുറിയില്‍ താമസക്കാരനായ സംഗീതാഭവനില്‍ പപ്പന്റെ മരണത്തെതുടര്‍ന്ന് അനാഥരായ ഭാര്യ മായയ്ക്കും അവരുടെ പ്രായപൂര്‍ത്തിയായ 2 പെണ്‍മക്കള്‍ക്കും അന്തിയുറങ്ങാന്‍ സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍ നിർമ്മിച്ചു നൽകിയ വീട് കൈമാറി. റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. പവിത്രന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ വച്ച് ആര്‍. . രാമചന്ദ്രന്‍ എം.എല്‍.എ. സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍ നിര്‍മ്മിച്ച് നല്‍കുന്ന രണ്ടാമത്തെ വീടിന്റെ താക്കോല്‍ദാന കര്‍മ്മം നിര്‍വ്വഹിച്ചു.
കരുനാഗപ്പള്ളി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഇ. സീനത്ത് മുഖ്യപ്രഭാഷണം നടത്തി. സ്‌നേഹതീരം റസിഡന്‍സ് അസ്സോസിയേഷന്‍ സെക്രട്ടറി എ. രവി സ്വാഗതം പറഞ്ഞു.നഗരസഭാ കൗണ്‍സിലര്‍മാരായ എം.കെ. വിജയഭാനു, ശാലിനി കെ. രാജീവ്, സി. വിജയന്‍പിള്ള, രക്ഷാധികാരികളായ ഡോ: കെ. പരമേശ്വരന്‍പിള്ള, ഡോ: കണ്ണന്‍, കരുമ്പാലില്‍ ഡി. സദാനന്ദന്‍, രാജൻ ചിങ്ങവന എന്നിവർ സംസാരിച്ചു.