ഉയർന്ന റാങ്കോടെ മെഡിസിന് പ്രവേശനം ലഭിച്ച വിദ്യാർത്ഥിനിയെ അനുമോദിച്ചു….

കരുനാഗപ്പള്ളി : തൊടിയൂരിൽ മെഡിസിന് പ്രവേശനം ലഭിച്ച വിദ്യാർത്ഥിനിയെ അനുമോദിച്ചു. നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കോടെ ഉന്നതവിജയം നേടി തിരുവനന്തപുരം ഗവ: മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ച തൊടിയൂർ മുഴങ്ങോടി കുറ്റിയിൽ വീട്ടിൽ ശ്രീലക്ഷ്മി. എസ്. നെ കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷ്‌ വീട്ടിലെത്തി മെമെന്റോ നൽകി അനുമോദിച്ചു.

തൊടിയൂർ ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ തൊടിയൂർ വിജയൻ ശ്രീലക്ഷ്മിയെ പൊന്നാട അണിയിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്ത് അംഗം സുനിത, ഉണ്ണികൃഷ്ണൻ ദമ്പതികളുടെ മൂത്ത മകളാണ് ശ്രീലക്ഷ്മി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.മോഹനൻ,എൽ.സുനിത, കെ.ജി. രമണൻ, ശ്രീകുമാർ, നവാസ് എന്നിവരും അനുമോദന ചടങ്ങിൽ സംബന്ധിച്ചു.

വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന തല ശാസ്ത്രമേളയിൽ ക്വിസ് മത്സരത്തിൽ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയയ ശ്രീലക്ഷ്മി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ SSLC ക്കും തൊടിയൂർ HSS ൽ +2 വിന് ഉന്നത വിജയം കരസ്ഥമാക്കിയതിന് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ആതുരസേവന രംഗത്ത് നിരാലംബർക്ക് കൈതാങ്ങായി പ്രവർത്തിക്കുമെന്ന് ഗ്രീലക്ഷമി പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !