ആരോമലിനായി ബിരിയാണി ചലഞ്ചിലൂടെ രണ്ട് ലക്ഷത്തി ഒൻപതിനായിരത്തി നാനൂറ് രൂപ….

കരുനാഗപ്പള്ളി : രണ്ട്‌ വൃക്കകളും തകരാറിലായി, വൃക്ക മാറ്റി വെക്കൽ ശസ്‌ത്രക്രിയയ്ക്ക് വിധേയനാകുന്ന പതിനേഴ് വയസ്സുകാരൻ ആരോമലിനായി യൂത്ത് കോൺഗ്രസ് ആലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനസഹായം.

ബിരിയാണി ചലഞ്ചിൽ കൂടി സ്വരൂപിച്ച രണ്ട് ലക്ഷത്തി ഒൻപതിനായിരത്തി നാനൂറ് രൂപ മണ്ഡലം പ്രസിഡന്റ് ജീദാസ്, സി.ആർ.മഹേഷ് എം.എൽ.എയ്ക്ക് കൈമാറുകയും, അദ്ദേഹം അത് കുടുംബത്തിന് നൽകുകയും ചെയ്തു.
വളരെ കുറഞ്ഞ ദിവസം കൊണ്ട് ഇത്രയും തുക സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് ആലപ്പാട് മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതൊരു ചെറിയ സഹായം മാത്രമാണ് എന്നും, ഇനിയും കഴിയുന്നവർ ആരോമലിനെ നേരിട്ട് സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്, വൈസ് പ്രസിഡന്റ് ടി.ഷൈമ, യൂത്ത് കോൺഗ്രസ് നേതാക്കളായ അശ്വത് ശശി, എസ്. സുമേഷ്, അഖിൽ ദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !