കരുനാഗപ്പള്ളി : തൊടിയൂർ ഗ്രാമപഞ്ചായത്തിൽ കാര്യാടി ജംഗ്ഷനിൽ വാർഡ് 14 ൽ പ്രവാസികളായ ലേഖ -സതീഷ്കുമാർ ദമ്പതികൾ പഞ്ചായത്തിന് സൗജന്യമായി ഭൂമി നൽകി. ലേഖയുടെ മാതാവായ പാലശ്ശേരിൽ ശ്രീമതി. ശ്രീദേവി പിള്ളയുടെ ഓർമ്മക്കായാണ് വസ്തു നൽകിയത്. ശുചിത്വ മിഷൻ കേരളയുടെ 26 ലക്ഷം രൂപ ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന MCF കെട്ടിടത്തിന്റെ കല്ല് ഇടൽ പ്രസിഡന്റ് ശ്രീമതി ബിന്ദുരാമചന്ദ്രൻ നിർവഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് സലിം മണ്ണേൽ അധ്യക്ഷനായി. വാർഡ് മെമ്പർ ശ്രീകല സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചാ:ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ T. രാജീവ്, ബ്ലോക്ക് പഞ്ചാ. അംഗം സുനിത അശോക്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സി. ഓ. കണ്ണൻ, ഷബ്‌ന ജവാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തൊടിയൂർ വിജയൻ, രവീന്ദ്രനാഥ്, മോഹനൻ, അനിൽകുമാർ, സുനിത, ജഗദമ്മ, സഫീന ശുഭകുമാരി, സുജാത, ഇന്ദ്രൻ, പൊതു പ്രവർത്തകരായ ശശിധരൻപിള്ള, കുറ്റിയിൽ സജീവ്, രമണൻ എന്നിവരുംഅസി. എഞ്ചിനീയർ. സുനിമോൾ, veo ശ്രീജ, ഹരിതം ബ്ലോക്ക് കോർഡിനേറ്റർ ശ്രീജ, ഹരിതകർമസേന അംഗങ്ങൾ CDS ചെയർപേഴ്സൻ കല എന്നിവരും പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ശ്രീമതി ബിന്ദു നന്ദി രേഖപ്പെടുത്തി.