കരുനാഗപ്പള്ളി താലൂക്കാശുപത്രി ജീവനക്കാരെ അനുമോദിച്ചു….

കരുനാഗപ്പള്ളി : തുടർച്ചയായി മൂന്നാം തവണയും സംസ്ഥാന സർക്കാരിൻ്റെ കായകൽപ്പം അവാർഡിന് അർഹമായ താലൂക്കാശുപത്രി ജീവനക്കാരെ നഗരസഭ അധികൃതർ അനുമോദിച്ചു.

ശുചിത്വം, ആരോഗ്യപരിപാലനം, അണുവിമുക്തി, മാലിന്യ സംസ്കരണം തുടങ്ങി വിവിധ ഘടകങ്ങൾ പരിശോദിച്ച് നൽകുന്ന അവാർഡിൽ സബ് ജില്ലാ തലത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവുമാണ് കരുനാഗപ്പള്ളി താലൂക്കാശുപത്രിക്ക് ലഭിച്ചത്.

ഇത് മൂന്നാം തവണയാണ് കായകൽപ്പം അവാർഡ് താലൂക്കാശുപത്രിക്ക് ലഭിക്കുന്നത്. അവാർഡ് ലഭിക്കാൻ പ്രയത്നിച്ച ജീവനക്കാർക്ക് നഗരസഭാ സമിതിയുടെ അനുമോദനം ചെയർമാൻ കോട്ടയിൽ രാജു ആശുപത്രി സൂപ്രണ്ട് ഡോ തോമസ് അൽഫോൺസിന് കൈമാറി.

ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ഡോ. പി.മീന, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പടിപ്പുര ലത്തീഫ്, നഗരസഭാ കൗൺസിലർമാരായ കെ.പുഷ്പാംഗദൻ, നീലു എസ്. രവി, ആർ.എം.ഒ. ഡോ.അനൂപ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !