കരുനാഗപ്പള്ളി തഴവയിൽ കാർഷിക പരിശീലന പരിപാടി സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : ജൈവകൃഷിയും നല്ലകൃഷിമുറകളും എന്ന വിഷയത്തിൽ തൊടിയൂരിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്തിനെ ജൈവഗ്രാമമായി പ്രക്യാപിക്കുന്നതിന്റെയും തരിശുരഹിതമാക്കുന്നതിന്റെയും മുന്നോടിയായാണ് പരിശീലനം സംഘടിപ്പിച്ചത്.

കല്ലേലിഭാഗം തൊടിയൂർ യു.പി.എസ്സിൽ വെച്ച് നടന്ന പരിശീലന പരിപാടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രോഹിണിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു.

ക്യഷി ഓഫീസർ കെ.ഐ. നൗഷാദ് സ്വാഗതം പറഞ്ഞു. വാർഡ് അംഗമായ ഷീജ, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് കീർത്തിയിൽ ജയകുമാർ, ഷിഹാബ് എസ്. പൈനുമൂട്, ഉണ്ണികൃഷ്ണപിള്ള എന്നിവർ ആശംസകൾ അർപ്പിച്ചു. കൃഷി അസിസ്റ്റന്റ് അനീഷ് നന്ദി പറഞ്ഞു. ജൈവ പച്ചക്കറിവിത്തുകൾ കർഷകർക്ക് നൽകിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !