ക്ഷീരകർഷകരുടെ അവകാശികൾക്കുള്ള മരണാനന്തര ധനസഹായ വിതരണം നൽകി….

കരുനാഗപ്പള്ളി : തൊടിയൂർ നോർത്ത് ക്ഷീരോൽപാദക സഹകരണ സംഘത്തിലെ ക്ഷീരകർഷകരുടെ അവകാശികൾക്കുള്ള മരണാനന്തര ധനസഹായ വിതരണം തൊടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് തൊടിയൂർ രാമചന്ദ്രൻ നിർവഹിച്ചു.

ക്ഷീരകർഷകർക്ക് ലഘു വ്യവസ്ഥകളോടെ കറവ പശുക്കൾ, കറവ യന്ത്രം എന്നിവ വാങ്ങുന്നതിന് ചെറിയ പലിശ്ശയിലും ലഘു വ്യവസ്ഥകളിലും വായ്പകൾ ലഭ്യമാക്കുമെന്ന് തൊടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് തൊടിയൂർ രാമചന്ദ്രൻ പറഞ്ഞു.

ക്ഷീരകർഷകർക്ക് ക്ഷീരോൽപാദക
മേഖലയിൽ പിടിച്ചു നിൽക്കാൻ വേണ്ടി സാമ്പത്തിക സഹായം ലഭ്യമാക്കാൻ വിവിധ ബാങ്കുകളുടെ സഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് സംഘം പ്രസിഡണ്ട് ഷിബു.എസ്.തൊടിയൂർ അറിയിച്ചു.

തൊടിയൂർ സർവീസ് സഹകരണ ബാങ്ക് ബാങ്ക്, കാനറ ബാങ്ക് തഴവ ശാഖ, തൊടിയൂർ ഗ്രാമീണ റസിഡൻസ് വെൽഫെയർ സഹകരണ സംഘം എന്നിവിടങ്ങളിൽനിന്നും കറവ പശു, കറവ യന്ത്രം, കാലിത്തീറ്റകൾ എന്നിവ വാങ്ങുന്നതിന് വിവിധ വായ്പകൾ ലഭ്യമാക്കുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയായി.

തിരുവനന്തപുരം മേഖലാ ക്ഷീരോൽപാദക യൂണിയൻ നൽകിവരുന്ന 25000/-രൂപ വീതം മരണാനന്തര ധനസഹായം നാല് കർഷകർക്ക് നൽകി. തൊടിയൂർ നോർത്ത് ക്ഷീര സംഘം പ്രസിഡണ്ട് ഷിബു.എസ്.തൊടിയൂർ അധ്യക്ഷത വഹിച്ചു. ബി. സത്യദേവൻപിള്ള, രാജു തോമസ്‌, എ.തങ്ങൾകുഞ്ഞ്, വത്സല, രമ, റഷീദാബീവി, ക്ഷീര സംഘം സെക്രട്ടറി ബി. മീനു എന്നിവർ പ്രസംഗിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !