കരുനാഗപ്പള്ളി: സര്‍വ ശിക്ഷാ അഭിയാന്‍ കരുനാഗപ്പള്ളി ബി.ആര്‍.സി.യുടെ കാര്‍ഷിക സാംസ്‌കാരിക പ്രദര്‍ശനം ‘ഹരിതപാഠം’ ശനി, ഞായര്‍ ദിവസങ്ങളില്‍ കരുനാഗപ്പള്ളി ടൗണ്‍ എല്‍.പി.എസിൽ നടക്കും. ശനിയാഴ്ച രാവിലെ 10ന് ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.ശോഭന അധ്യക്ഷത വഹിക്കും.
കാര്‍ഷിക സെമിനാറുകള്‍, പഴയതും പുതിയതുമായ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, ജൈവകൃഷിരീതിയുടെ പ്രദര്‍ശനം, കൂണ്‍കൃഷി സ്റ്റാള്‍, ചക്കയും ചക്ക ഉത്പന്നങ്ങളും, ഫുഡ് സ്റ്റാളുകള്‍, കാര്‍ഷികോത്പന്നങ്ങള്‍, നെല്‍പ്പാടങ്ങളുടെ പ്രദര്‍ശനം എന്നിവയെല്ലാം രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ ഉണ്ടാകും.