കരുനാഗപ്പള്ളി യു.പി.ജി.സ്‌കൂളില്‍ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി യു.പി.ജി.സ്‌കൂളില്‍ പ്രഭാതഭക്ഷണ പരിപാടി നഗരസഭാ ചെയര്‍ പേഴ്‌സണ്‍ എം.ശോഭന ഉദ്ഘാടനം ചെയ്തു.

ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളുള്ള സ്ക്കൂളിൽ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്കാണ് പ്രഭാതഭക്ഷണം നല്‍കുക. പി.ടി.എ.യുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭാ കൗണ്‍സിലര്‍ എന്‍.സി.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ജെ.ഹരിലാല്‍, കൗണ്‍സിലര്‍ ശക്തികുമാര്‍, പ്രഥമാധ്യാപിക ആര്‍.ശോഭ, അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !