മധ്യവയസ്കൻ ട്രെയിൻ തട്ടിമരിച്ച നിലയിൽ…

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിധിയിൽ ചിറ്റുമൂല ട്രെയിൽവേ ഗേറ്റിന് സമീപം മധ്യവയസ്ക്കൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ. തൊടിയൂർപുലിയൂർ വഞ്ചി വടക്ക്. നിഹാദ് മൻസിലിൽ അബ്ദുൽ മജീദ് (മാജുമോൻ 52)നെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ കരുനാഗപ്പള്ളി പോലീസ് നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !